Mar 18, 2013

ഉയരത്തിലൊരു തടാകം - Pangong Tso, Ladakh


ഹിമാലയ മലനിരകളില്‍ 13,900 അടി ഉയരത്തിലൊരു തടാകം. അതും ഏതാണ്ട് 130 കി.മി. യോളം ദൂരം നീണ്ടത്... നമ്മുടെ ഇന്ത്യയില്‍ ???

നീല തടാകവും വെളുത്ത മലകളും ഇളം നിറത്തിലുള്ള പൂഴിയും

തടാകത്തിന്റെ മറ്റൊരു വശം - ഇവിടെ മലനിരകളുടേ നിറത്തിനും വ്യത്യാസമുണ്ട്.
ഇത് പാന്‍ഗോംഗ് തടാകം ( Pangong Tso എന്നു പറയും. Tso എന്നാല്‍ ലഡാക്കി ഭാഷയില്‍ തടാകമെന്നത്രെ അര്‍ത്ഥം.). ജമ്മു കാശ്മീര്‍ സംസ്ഥാനത്തിലെ ലഡാക്ക് പ്രദേശത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.

ജമ്മു കാശ്‌മീര്‍ സംസ്ഥാനം 3 പ്രദേശങ്ങള്‍ കൂടിയതാണ്‌ -
1. ജമ്മു,
2. കാശ്മീര്‍ താഴ്വാരം,
3. ലഡാക്ക്.

ഇതിലെ ലഡാക്കില്‍ 2 ജില്ലകളാണ്‌ ഉള്ളത് - 1. ലേ ജില്ല, 2. കാര്‍ഗില്‍ ജില്ല.
ലേ ജില്ല പൊതുവെ ശാന്തമായ സ്ഥലമാണ്‌ . ഇവിടെ കൂടുതലും ബുദ്ധമതാനുയായികളാണ്‌ . "കൊച്ചു ടിബറ്റ്" എന്നാണ്‌ ഇവിടം അറിയപ്പെടുന്നത്.

Indian Army's All weather houses
ഇനി പാന്‍ഗോംഗ് തടാകത്തെക്കുറിച്ച്. ലേയില്‍ നിന്നു ഏതാണ്ട് 5 മണിക്കൂര്‍ ചങ്ളാ ചുരം (Changla Pass) വഴി യാത്ര ചെയ്താല്‍ ഇവിടെയെത്താം. ഇവിടേക്ക് യാത്ര ചെയ്യാന്‍ ഒരു പാസ് വാങ്ങിച്ചിരിക്കണം. നമ്മുടെ പസ്സ്പോര്‍ട്ട് കോപി കൊടുത്താല്‍ ഇത് ലേയിലെ കാര്‍ ഡ്രൈവര്‍മാര്‍ ഏര്‍പ്പാടാക്കിത്തരുന്നതാണ്‌ . ഉപ്പു വെള്ളമാണ്‌ ഈ തടാകത്തില്‍ . എത്ര ഉപ്പു വെള്ളമാണെങ്കിലും ശൈത്യകാലത്ത് ഈ വെള്ളം ഐസായി മാറും. ഈ തടാകത്തിന്റെ 60 ശതമാനത്തോളം ഭാഗം ചൈന ഭരിക്കുന്ന ടിബറ്റിലാണ്‌ . ഇന്ത്യ-ചൈന തര്‍ക്കബാധിത പ്രദേശമാണ്‌ ഈ തടാകത്തിലെ ഒരു ഭാഗം. പക്ഷെ അവിടേക്കൊന്നും നമ്മള്‍ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ഇന്ത്യന്‍ ആര്‍മിയുടെ ഇഗ്ലൂവിനെ അനുസ്മരിപ്പിക്കുന്ന 'All weather' വീടുകള്‍ ഈ തടാകത്തിനു തൊട്ടടുത്ത് തന്നെയുണ്ട്. അതിശൈത്യത്തിലും അവരവിടെയുണ്ടാകും.

അങ്ങനെ അങ്ങനെ നീണ്ട് നീണ്ട് പാന്‍ഗോംഗ് 
തടാകത്തിലെ വേനല്‍ക്കാല വിരുന്നുകാര്‍
ചില നേരങ്ങളില്‍ പാന്‍ഗോംഗ് തടാകത്തെ കൂടുതല്‍ സുന്ദരമാക്കിക്കൊണ്ട് 7 വിവിധ വര്‍ണങ്ങള്‍ വരെ കാണാം വെള്ളത്തില്‍ ... ചുറ്റുമുള്ള മലനിരകള്‍ക്കും നിറങ്ങള്‍ പലതാണ്‌ . ഇവിടെ പണ്ട് ബോട്ടിങ്ങ് ഉണ്ടായിരുന്നത്രെ. ഇന്നതില്ല. അതിര്‍ത്തി പ്രശ്നമൊക്കെ ഉള്ളതുകൊണ്ടാകാം. 

3 Idiots എന്ന ഹിന്ദു സിനിമയില്‍ നായകനും നായികയും അവസാനം കാണുന്നതിവിടെവെച്ചാണെന്നു തോന്നുന്നു
സഞ്ചാരികളുടെ വരവു തുലോം കുറവായിരുന്ന ഈ തടാകത്തില്‍ വെച്ചാണ്‌ 'Three Idiots' എന്ന ഹിന്ദി പടത്തിന്റെ അവസാന ഭാഗം പിടിച്ചിരിക്കുന്നത്. ഈ പടം വന്‍വിജയമായതോടെ ഈ പ്രദേശവും ശ്രദ്ധിക്കപ്പെട്ടു. സഞ്ചാരികളുടെ വരവും കൂടി. 

ഞങ്ങളുടെ സാരഥിയായിരുന്നത്രെ ഷൂട്ടിങ്ങ് സമയത്ത് കരീന കപൂറിന്റെ കാര്‍ ഓടിച്ചത്. അദ്ദേഹവും ബുദ്ധമതാനുയായിയാണ്‌ . ശൈത്യകാലത്ത് ഇന്ത്യന്‍ പട്ടാളത്തിനു വേണ്ടി ജോലി ചെയ്യാറുണ്ട്. കാറോടിക്കാനും മറ്റും. തെന്നിപ്പോകുമെന്നതുകൊണ്ട് ഐസുള്ളപ്പോള്‍ കാറോടിക്കുക എന്നത് ശ്രമകരമാണ്‌ .  അന്നേരം ഇവര്‍ കാറിന്റെ ചക്രങ്ങളില്‍ ചങ്ങല കൊണ്ടു ചുറ്റുമത്രെ grip കിട്ടാനായി. ആ ചങ്ങല നമുക്ക് കാണിച്ചു തരുന്നതാണീ താഴെയുള്ള ചിത്രം.  

ശൈത്യക്കാലത്ത് ടയറില്‍ ചുറ്റാനുപയോഗിക്കുന്ന ചങ്ങല സാരഥി കാണിച്ചു തരുന്നു.
ചങ്ളാ ചുരത്തിന്റെ മുകളില്‍ .
ചങ്ളാ ചുരത്തിനു 17,500-ഓളം അടി ഉയരമുണ്ട്. അതായത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡുകളില്‍ ഒന്നു ഇതാണെന്നര്‍ത്ഥം. വേനല്‍ക്കാലത്തുപോലും ഇവിടെ മഞ്ഞുമൂടിയ മല മേല്‍ഭാഗം കാണാം. ശൈത്യകാലത്ത് ഈ പാത മുഴുവന്‍ ഐസ് മൂടിയിരിക്കും. -45 ഡിഗ്രി വരെ താഴുമത്രെ ഇവിടത്തെ താപനില.

ലേയിലേക്കുള്ള യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്‌ ഈ തടാകത്തിലേക്കുള്ള യാത്ര.


Pangong Lake, Ladakh - The high altitude salt water lake in the Himalayas at a height of 13,900 ft (4,350 m). It is more than 125 km long and extends up to Tibet region ruled by China. This lake freezes during winter, despite being salt water.

8 comments:

  1. സുന്ദരമായ ദൃശ്യങ്ങൾ. സുന്ദരമായ വിവരണം. നെഹ്രുജിയുടെ വാക്കുകൾ ഓര്മ്മ വരുന്നു - ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ, അത് ഇവിടെയാണ്‌ (കാശ്മീരിൽ).
    http://drpmalankot0.blogspot.com

    ReplyDelete
    Replies
    1. നന്ദി സാര്‍ ..

      ഒരു കാര്യം തീര്‍ച്ചയുണ്ട്.. ജീവിതത്തിലൊരിക്കലെങ്കിലും ലഡാക്ക് കണ്ടിരിക്കണം. അവിടത്തുകാരായി സംസാരിക്കണം. വര്‍ഷത്തില്‍ ഏതാണ്ട് 6 മാസക്കാലം മാത്രമേ അവിടേക്കു സഞ്ചാരികള്‍ ഉണ്ടാവുകയുള്ളൂ. അവിടത്തെ ഹോട്ടലുകളും കടകളുമൊക്കെ അപ്പോള്‍ മാത്രമേ തുറക്കാന്‍ പറ്റുള്ളൂ.. വെറും കച്ചവടത്തിനായി വരുന്നവര്‍ ശൈത്യ കാലം വരുമ്പോള്‍ ലഡാക്ക് വിട്ടു പറക്കും. പക്ഷെ ലഡാക്കികള്‍ക്ക് അതു പറ്റില്ലല്ലോ.. ആ 6 മാസക്കാലത്ത് കിട്ടുന്ന വരുമാനം വെച്ചു വേണം അവര്‍ക്ക് പിന്നീടുള്ള ശൈത്യകാലത്ത് ജീവിക്കാന്‍ .. അതിനായി സാധനങ്ങള്‍ വാങ്ങിക്കാന്‍ . പ്രത്യേകിച്ച് കൊടും തണുപ്പുള്ള 3 മാസക്കാലം -45 ഡിഗ്രി വരെ താഴും താപനില. അപ്പൊ രണ്ട് കൈകള്‍ കൂട്ടിമുട്ടിയാല്‍ പോലും ഒട്ടിപ്പിടിക്കും. അത്രയ്ക്കു തണുപ്പാ.. ഈ തണുപ്പത്തും (സിയാച്ചിന്‍ പോലുള്ള മേഖലയിലുമൊക്കെ) ഇന്ത്യന്‍ പട്ടാളാക്കാര്‍ ജീവിക്കുന്നുണ്ട്.. ചങ്ളാ ചുരവും കര്‍ദൂന്‍ഗ്ലാ ചുരവുമൊക്കെ കേറുമ്പോ വേനല്‍ക്കാലത്തു തന്നെ ഐസു കാണാം. ആ തണുപ്പ് തന്നെ എനിക്കസഹനീയമായി തോന്നി.. അപ്പൊ -45 ഓ?

      Delete
    2. കുറച്ചുകൂടി കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ലഡാക്കി നൃത്തം ടിവിയിൽ കണ്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തേക്കുറിച്ചും, അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുമുള്ള നമ്മുടെ അറിവ് വളരെ പരിതാപകരംതന്നെ. ഈ സാഹചര്യത്തിൽ ഇതുപോലുള്ള സഞ്ചാരസാഹിത്യം (ചിത്രങ്ങൾ സഹിതം) വളരെ പ്രാധാന്യമർഹിക്കുന്നു. ഭാവുകങ്ങൾ.

      Delete
  2. ഫോട്ടോകള്‍ നന്നായിരിക്കുന്നു,പകഷെ ഒരു യാത്രാ വിവരണം എഴുതുമ്പോള്‍ കുറേകൂടി വിശദമായ വിവരങ്ങള്‍ വേണ്ടിയിരുന്നു.മറ്റു വായനക്കാര്‍ക്ക് കൂടി ഉപകാരപ്രദമായ രിതിയില്‍ ആയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു

    ReplyDelete
    Replies
    1. ഇത് എന്റെ ഫോട്ടോഗ്രാഫുകള്‍ക്കായി തുറന്ന ബ്ലോഗാണ്‌ . അതുകൊണ്ട് ദീര്‍ഘിപ്പിച്ചില്ല. എങ്കിലും കുറച്ചു കൂടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. ഒരാഴ്ച്ചത്തെ ലഡാക്ക് സന്ദര്‍ശനത്തിലെ ഒരു ദിവസമാണ്‌ ഈ തടാക സന്ദര്‍ശനം.

      എന്റെ യാത്രാവിവരണങ്ങള്‍ മറ്റേ ബ്ലോഗിലുണ്ട്. www.varshasown.com
      യാത്രാവിവരണങ്ങള്‍ ഇഷ്ടമെങ്കില്‍ അവിടെ വായിക്കാം.

      Delete
  3. എന്റെ യാത്രാവിവരണങ്ങള്‍ - www.varshasown.com
    എന്നത് ഈ ബ്ലോഗ്സ്പോട്ടിൽതന്നെ വായനക്കാര്ക്ക് കാണത്തക്കവിധം ഇടാൻ നോക്കുക. എത്ര താല്പ്പര്യജനകമാണെങ്കിലും ബ്ലോഗ്സ്പോട്ടിൽ, ഒരു നീണ്ട വിവരണം അഭികാമ്യമല്ല എന്നുതന്നെയാണ് എന്റെയും അഭിപ്രായം.

    ReplyDelete
  4. പാരീസിനെ വളരെ പ്യാരിയായി തന്നെ
    കാഴ്ച്ചവെച്ചിരിക്കുകയാണല്ലോ ഇവിടെ
    അഭിനന്ദനങ്ങൾ...കേട്ടൊ

    പിന്നെ
    ‘ യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും ഈ പ്രണയപ്പൂട്ടിന്റെ കാഴ്ച്ച കാണാന്‍ കഴിയുമെങ്കിലും സെയ്‌ന്‍ നദിക്കു ചുറ്റും കെട്ടിപ്പടുത്ത ഈ നഗരത്തില്‍ അതിനു കൂടുതല്‍ പ്രാധാന്യം കാണാം. പ്രണയവും കലയും പാരീസില്‍ നിന്നു അടര്‍ത്തി മാറ്റാന്‍ പറ്റുന്നതല്ലല്ലോ. സെയ്‌ന്‍ നദിക്കു കുറുകെ ഏതാണ്ട് മുപ്പതഞ്ചോളം പാലങ്ങള്‍ പാരീസ് നഗരത്തിലുണ്ട്. അതില്‍ തന്നെ രണ്ട് പാലങ്ങള്‍ പ്രധാന പ്രണയപാലങ്ങളായി മാറിയതായി കാണാം - Pont des Arts -ഉം Pont de l'Archevêché-ഉം.


    ഇവിടത്തെ പ്രണയിതാക്കള്‍ തങ്ങളുടെ പ്രണയം നിത്യമായി നിലകൊള്ളാന്‍ ഒരുപൂട്ടു വാങ്ങി പാലത്തിന്റെ കൈവരിയില്‍ ഇതുപോലെ പൂട്ടിയിട്ടു അതിന്റെ താക്കോല്‍ സെയ്‌ന്‍ നദിയിലേക്ക് വലിച്ചെറിയും . ആ താക്കോല്‍ കൊണ്ട് ആ പൂട്ട് തുറക്കുന്നതുവരെ തങ്ങളുടെ ബന്ധവും നിലനില്‍ക്കുമെന്നത്രെ വിശ്വാസം. താക്കോള്‍ കണ്ട് പിടിക്കുകയെന്നത് തികച്ചും അസാദ്ധ്യവുമാണല്ലോ.‘
    ആര് പറഞ്ഞു ഈ ഓരൊ പ്രണയ കാന്തനും കാന്തിയും അവരുടെ കൈയ്യിൽ ഒരോ ഡ്യൂപ്ലിക്കെറ്റ് കീയ് സൂക്ഷിച്ച ശേഷമാണ് ഒറിജിനൽ കീയ് കളയുന്നത് ട്ടാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete
  5. വായിച്ചു.പുതിയ അറിവുകൾ.നന്നായിട്ടുണ്ട്‌.നന്ദീ!!!!

    ReplyDelete